വാവാ സുരേഷ് ഇപ്പോഴും വെൻ്റിലേറ്ററിൽ തുടരുകയാണെന്നും തിരിച്ചു വരാൻ സമയമെടുക്കുമെന്നും എങ്കിലും പൊതുവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ പറയുന്നത്. 

കോട്ടയം: മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ.ജയകുമാർ പറഞ്ഞു. ആരോഗ്യനില നിലവിൽ തൃപ്തികരമായ അവസ്ഥയിലാണ്. ആശാവഹമായ പുരോഗതിയാണ് ഇപ്പോൾ ഉണ്ടായത്. 

വാവാ സുരേഷ് ഇപ്പോഴും വെൻ്റിലേറ്ററിൽ തുടരുകയാണെന്നും തിരിച്ചു വരാൻ സമയമെടുക്കുമെന്നും എങ്കിലും പൊതുവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ പറയുന്നത്. ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയും ചോദ്യങ്ങളോട് പ്രതികരണക്കുറവ് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ നിന്നും മാറ്റമുണ്ടെന്നും വീണ്ടും പ്രതികരിക്കാൻ തുടങ്ങിയെന്നും സൂപ്രണ്ട് വ്യക്തമാക്കി. ഇനിയുള്ള 48 മണിക്കൂറും നിർണായകമാണെന്ന് പറഞ്ഞ സൂപ്രണ്ട് മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ 20 ശതമാനമായിരുന്നു ഹൃദയത്തിൻ്റെ പ്രവർത്തനമെന്നും ചൂണ്ടിക്കാട്ടി.