കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശക്തിധരന്റെ മൊഴിയെടുത്തത്. എന്നാല്‍, പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിൽ താൻ പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ശക്തിധരന്റെ മറുപടി. 

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ മൊഴിയെടുത്ത് പൊലീസ്. കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശക്തിധരന്റെ മൊഴിയെടുത്തത്. എന്നാല്‍, പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിൽ താൻ പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ശക്തിധരന്റെ മറുപടി. 

ബെന്നി ബെഹ്നാൻ എംപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കൽ. എന്നാല്‍, ആര്, എവിടെ വച്ച് , എപ്പോൾ പം കൈമാറിയെന്ന ചോദ്യക്കൾക്ക് ശക്തിധരൻ മറുപടി പറഞ്ഞില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഫേസ്ബുക്കിൽ പരോക്ഷമായി പരാമർശിച്ചവരുടെ പേരുകളും ശക്തിധരൻ പൊലീസിനോട് വെളുപ്പെടുത്തിയില്ല. സിപിഎം ഉന്നതനും ഇപ്പോളത്തെ ഒരു മന്ത്രിയും ചേർന്ന് രണ്ട് കോടിയിലധികം രൂപ കടത്തിയെന്നാണ് ശക്തിധരൻ ഫേസ്ബുക്കിൽ എഴുതിയിരുന്നത്.

Also Read: കോടികൾ കീശയിലാക്കിയത് ഇരട്ട ചങ്കനായ നേതാവ് ഒറ്റക്ക്, പാർട്ടിയിൽ കണക്കില്ല, രസീതുമില്ല'

കൈതോലപ്പായയിൽ ഉന്നത സിപിഎം നേതാവ് പണം കടത്തിയെന്നാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ഗുരുതര ആരോപണം. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ വ്യക്തമാക്കിയിരുന്നു. 

Also Read: കേരളത്തിൽ ഇന്നും അതിതീവ്രമഴ മുന്നറിയിപ്പ്; റെഡ് അലർട്ട് ഇടുക്കിയില്‍; 11 ജില്ലകളിൽ ഓറഞ്ച്, അതിജാഗ്രത വേണം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player