Asianet News MalayalamAsianet News Malayalam

ചെറുകിട-ഇടത്തരം സംരംഭകർക്ക് ആദരം; എസ്എംഇ കീർത്തിമുദ്ര പുരസ്കാരം വിതരണം ചെയ്തു

കേരളത്തിൽ സംരംഭകർക്ക് തടസം നിൽക്കുന്ന സാഹചര്യം ഇല്ലാതാകുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ മന്ത്രി എ സി മൊയ്‌ദീൻ ചടങ്ങില്‍ പറഞ്ഞു

SME keerthi mudra awards give away
Author
Kochi, First Published Mar 9, 2019, 10:26 PM IST

കൊച്ചി: ചെറുകിട-ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി  ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്കും ചേർന്ന് സംഘടിപ്പിച്ച എസ്എംഇ കീർത്തിമുദ്ര പുരസ്കാര ദാനച്ചടങ്ങ് കൊച്ചിയിൽ നടന്നു. മന്ത്രി എ സി മൊയ്‌ദീൻ മുഖ്യാതിഥിയായ ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത 10 സംരംഭകർക്ക് അവാർഡുകൾ സമ്മാനിച്ചു.

കഴിഞ്ഞ വർഷം ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച പത്തുപേരെയാണ് അവാർഡിനായി തിരഞ്ഞെടുത്തത്, മികച്ച സംരംഭകൻ എസ്എംഇ ഓഫ് ദി ഇയർ പുരസ്കാരത്തിന് ഫോർച്യൂണ്‍ എലാസ്റ്റോമേര്‍സ് ഉടമ ഹമീദ് അലി അർഹനായി, മികച്ച വനിതാ സംരംഭക സുമിക്സ് കിഡ്സ് വെയർ ഉടമ കെ പി ബീനയെ തിരഞ്ഞെടുത്തു. ഗുഡ് ബയ് സോപ്സ് ഉടമ കെ പി ഖാലിദ് ആണ് സ്പെഷൽ ജൂറി അവാർഡിന് അർഹനായത്. കേരളത്തിൽ സംരംഭകർക്ക് തടസം നിൽക്കുന്ന സാഹചര്യം ഇല്ലാതാകുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ മന്ത്രി എസി മൊയ്‌ദീൻ ചടങ്ങില്‍ പറഞ്ഞു.

ഇതിനു പുറമെ ഫുഡ് പ്രോഡക്ട് വിഭാഗത്തിൽ എബിൻ കുര്യാക്കോസ്, റബ്ബർ അധിഷ്ഠിത വിഭാഗത്തിൽ കണ്ണൻ സച്ചിദാനന്ത്, ടെക്‌സ്റ്റൈൽസ് മേഖലയിൽ നിന്നും ഷാജു തോമസ്, അച്ചടി മേഖലയില്നിന്നും ഒ വേണുഗോപാൽ, ഫുട്‍വെയര്‍ വിഭാഗത്തിൽ എം സലിം, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗത്തില്‍ നിന്ന് സജീവ് കുമാര്‍, ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് ബയോടെക് വിഭാഗത്തില്‍ നിന്ന് ടി സി ജയശങ്കര്‍ എന്നിവരും അവാർഡിന് അർഹരായി. 
 

Follow Us:
Download App:
  • android
  • ios