വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്നും ഇതിനായി ഇന്ന് വെള്ളം സ്പ്രേ ചെയ്യും. നാല് മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങളാണ് തുടരുന്നത്. 

കൊച്ചി: കൊച്ചി നഗരത്തിൽ ഇന്നും പുക മൂടി. കുണ്ടന്നൂർ, മരട്, വൈറ്റില മേഖലകളിലാണ് പുകശല്യം രൂക്ഷം. തീയണച്ചെങ്കിലും ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നും ഇപ്പോഴും പുക വമിക്കുന്നതാണ് പ്രതിസന്ധി തുടരാൻ കാരണം. പുക ശമിപ്പിക്കുന്നതിന് ശ്രമങ്ങൾ ഇപ്പോഴും തുടരുനകയാണ്. വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്നും ഇതിനായി ഇന്ന് വെള്ളം സ്പ്രേ ചെയ്യും. നാല് മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങളാണ് തുടരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ നഗരത്തിലെ ജൈവ മാലിന്യ സംസ്കരണത്തിന് അന്പലമേട്ടിൽ സ്ഥലം കണ്ടെത്തി. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താൽക്കാലികമായി സംസ്കരിക്കുക. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം കൊച്ചി കോർപ്പറേഷന് നിർദേശം നൽകി.ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ശേഖരിച്ച് അന്പലമേടുള്ള സ്ഥലത്ത് നിക്ഷേപിക്കേണ്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കില്ല.