മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി. ഡിസിസി ഓഫീസ് പരിസരത്ത് നിന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ പി.പി. റഷീദിനെ തട്ടിക്കൊണ്ടു പോയത്. വാഗണ്‍ ആര്‍  കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം. മലപ്പുറം കൊണ്ടോട്ടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ എന്നാണ് സൂചന. ഭര്‍ത്താവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി റഷീദിന്‍റെ ഭാര്യ മലപ്പുറം പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു.