Asianet News MalayalamAsianet News Malayalam

മഴക്കാലത്ത് വീടുകളില്‍ പാമ്പുകയറിയാലോ?, ധൈര്യമായി വിളിക്കാം ഇവരെ

വീടിനുള്ളിലും മറ്റും പാമ്പിനെ കാണുന്ന സാഹചര്യമുണ്ടായാല്‍ ഫോണ്‍ വിളിക്കുകയും അല്ലെങ്കില്‍ പാമ്പിന്‍റെ ഫോട്ടോ എടുത്ത് ലൊക്കേഷനുമായി വാട്സാപ്പ് ചെയ്യുകയും ചെയ്യാം.

snake catchers offer service in flood time
Author
Thiruvananthapuram, First Published Aug 10, 2019, 5:47 PM IST

തിരുവനന്തപുരം: മഴക്കാലത്ത് വെള്ളം ഇറങ്ങിയാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മറ്റും വീടുകളിലേക്ക് തിരികെ പോകുന്നവര്‍ പാമ്പുകളുടെയും വന്യജീവികളുടെയും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ പലപ്പോഴും പാമ്പ് പിടുത്തക്കാരെ വിവരമറിയിക്കാന്‍ നില്‍ക്കാതെ സംഘം ചേര്‍ന്ന് പാമ്പുകളെ തല്ലിക്കൊല്ലുന്ന രീതിയാണ് കൂടുതലും കണ്ടുവരുന്നത്. എന്നാല്‍ പാമ്പുകളുടെയും വന്യജീവികളുടെയും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ അവിടെയെത്തി വേണ്ട സഹായം നല്‍കാന്‍ സന്നദ്ധത അറിയിക്കുകയാണ് മലപ്പുറം ജില്ലയിലെ കോട്ടപ്പടി സ്വദേശിയും വന്യജീവി സംരക്ഷകനുമായ റഹ്മാന്‍ ഉപ്പൂടന്‍.

വീടിനുള്ളിലും മറ്റും പാമ്പിനെ കാണുന്ന സാഹചര്യമുണ്ടായാല്‍ ഫോണ്‍ വിളിക്കുകയും അല്ലെങ്കില്‍ പാമ്പിന്‍റെ ഫോട്ടോ എടുത്ത് ലൊക്കേഷനുമായി വാട്സാപ്പ് ചെയ്യുകയും ചെയ്യാം. ഏത് സാഹചര്യത്തിലും തന്നെ കോണ്‍ടാക്റ്റ് ചെയ്യാമെന്നാണ് റഹ്മാന്‍ ഉപ്പൂടന്‍ പറയുന്നത്. വിവിധ ജില്ലകളിലുള്ള വന്യജീവി സംരക്ഷകരായ സുഹൃത്തുക്കള്‍ വഴിയാണ് ഇവര്‍ സഹായമെത്തിക്കുന്നത്. 

വീടിനുള്ളില്‍ പാമ്പുകളെയും വന്യജീവികളെയും കണ്ടാല്‍ ബന്ധപ്പെടേണ്ട നമ്പര്‍, റഹ്മാന്‍ ഉപ്പൂടന്‍-  9447133366

കണ്ണൂര്‍ ജില്ലയില്‍ വന്യജീവികളുടെയും പാമ്പുകളുടെയും ശല്യമുണ്ടായാല്‍ ബന്ധപ്പെടേണ്ട നമ്പര്‍, നിതീഷ് ചാലോട് - +91 9633547101


 

Follow Us:
Download App:
  • android
  • ios