Asianet News MalayalamAsianet News Malayalam

മണ്ഡലകാലത്ത് ശബരിമലയിൽ ഇതുവരെ പിടികൂടിയത് 26 പാമ്പുകളെ

ഇക്കുറി മണ്ഡലകാല സീസണ് തുടങ്ങിയ ശേഷം കുറഞ്ഞത് രണ്ട് പാമ്പിനെയെങ്കിലും ഉദ്യോഗസ്ഥർ ദിവസവും പിടികൂടുന്നുണ്ട്.

Snakes roaming in sabari route
Author
First Published Dec 1, 2022, 1:13 PM IST


പത്തനംതിട്ട: ശബരിമല സന്നിധാനത്തെ പാമ്പുകളെ പിടികൂടുന്ന തിരക്കിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. മണ്ഡലകാലം തുടങ്ങി ഇതുവരെ 26 പാമ്പുകളെയാണ് ഇവർ പിടികൂടിയത്. ഏറ്റവും ഒടുവിൽ ഇന്നലെ കാനനപാതയിൽ നിന്നും പിടികൂടിയ മൂർഖനേയും സുരക്ഷിതമായി ഇവർ മാറ്റി. സന്നിധാനത്തെ കെട്ടിടങ്ങൾക്ക് സമീപവും തീത്ഥാടകർ സഞ്ചരിക്കുന്ന പാതയിലും പാമ്പുകളെ കാണുന്നത് പതിവാണ്.

പമ്പയിലേയും സന്നിധാനത്തേയും കൺട്രോൾ റൂമുകളിലാണ് പാമ്പുകളെ കണ്ടാൽ വിവരമെത്തുക. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഇവയെപിടികൂടി സഞ്ചിയിലാക്കും. മൂന്ന് മൂർഖനുൾപ്പെടെ 26 പാമ്പുകളെ ഇത് വരെ പിടികൂടി. 

പിടികൂടിയ പാമ്പുകളെ ഉൾവനത്തിൽകൊണ്ടുപോയി ഉപേക്ഷിക്കുകയാണ് പതിവ്. ഇക്കുറി മണ്ഡലകാല സീസണ് തുടങ്ങിയ ശേഷം കുറഞ്ഞത് രണ്ട് പാമ്പിനെയെങ്കിലും ഉദ്യോഗസ്ഥർ ദിവസവും പിടികൂടുന്നുണ്ട്. പാമ്പ് പിടുത്തം കൂടാതെ ഒടിഞ്ഞും വീഴുന്ന മരങ്ങളും ശാഖകളും നീക്കുന്നതും കാനനപാതയിലും വനപാതയിലും നിരീക്ഷണം നടത്തുന്നതടക്കം നിരവധി ജോലികളാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ചെയ്തു തീർക്കേണ്ടതായിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios