ദില്ലി: എസ്എൻസി ലാവ്‍ലിൻ കേസ് നാളെ സുപ്രീംകോടതിയിൽ. ജസ്റ്റിസ് യു യു ലളിതിന്‍റെ അധ്യക്ഷതയിലാണ് കേസ് പരിഗണിക്കുന്നത്. നാളെ പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവ്ലിൻ കേസ് ഉൾപ്പെടുത്തിയിട്ടുള്ളത്. 

പുതുതായി രൂപീകരിച്ച ബെഞ്ചാണ് ജസ്റ്റിസ് യുയു ലളിതിന്‍റെ അധ്യക്ഷതയിലുള്ളത് . മറ്റൊരു ബെഞ്ച് പരിഗണിക്കുന്ന കേസ് എങ്ങനെ പുതുതായി രൂപീകരിച്ച ബെഞ്ചിന് മുന്നിൽ വന്നതെങ്ങനെയെന്ന് കഴിഞ്ഞ തവണ ജസ്റ്റിസ് യുയു  ലളിത് ചോദിച്ചിരുന്നു. സെപ്റ്റംബര്‍ 20ന് ശേഷം ഉചിതമായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ പുതിയ ബെഞ്ച് ഉത്തരവിടുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്  നൽകിയ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.