ആലപ്പുഴ: എസ്എൻഡിപി ശാഖാ സെക്രട്ടറി ശാഖാ ഓഫീസിനുള്ളിൽ തൂങ്ങി മരിച്ചു. എസ്എൻഡപിയുടെ പാനൂർ ശാഖാ സെക്രട്ടറി സുരേഷ് കുമാറിനെയാണ് (48) ശാഖ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ തൃക്കുന്നപ്പുഴ ചേലക്കാട്ടെ എസ്എൻഡിപി ഓഫീസിലാണ് സംഭവം. 

വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇദ്ദേഹത്തെിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും വ്യക്തിപരമായി നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും പൊലീസ് അറിയിച്ചു.