Asianet News MalayalamAsianet News Malayalam

ഗോഡ്സെയെ പിന്തുണച്ച് അലി അക്ബറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

 അലി അക്ബറിന്‍റെ പോസ്റ്റിനെ വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. അലിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാണ് നിരവധി പേര്‍ പോസ്റ്റിനു താഴെ ആവശ്യപ്പെടുന്നത്.

Socila media protest against Ali akbar facebook post
Author
Kochi, First Published May 14, 2019, 3:48 PM IST

കൊച്ചി: മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പിന്തുണച്ച ബിജെപി നേതാവും സംവിധായകനുമായ അലി അക്ബറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. സ്വന്ത ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗാന്ധിജിയെ കൊന്ന ഗോഡ്സേ ആണെന്ന് കഴിഞ്ഞ ദിവസം നടന്‍ കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ഇതിന്  പിന്നാലെയാണ് ഗോഡ്സെയെ പിന്തുണച്ച് അലി അക്ബര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഈദി അമീനും,ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്‌സയെ കുറിച്ചു മിണ്ടിപ്പോവരുത് എന്നായിരുന്നു അലി അക്ബറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.  അലി അക്ബറിന്‍റെ പോസ്റ്റിനെ വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. അലിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാണ് നിരവധി പേര്‍ പോസ്റ്റിനു താഴെ ആവശ്യപ്പെടുന്നത്.

തമിഴ്നാട്ടില്‍ അറവക്കുറിച്ചി മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി പ്രചാരണ റാലിയില്‍ സംസാരിക്കവേയാണ് കമല്‍ഹാസന്‍ ഗോഡ്സേക്കെതിരെ പ്രസ്താവന നടത്തിയത്. 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്' എന്നായിരുന്നു കമലിന്‍റെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ മക്കൾ നീതി മയ്യം ഓഫിസിന്‍റെ സുരക്ഷ വർധിപ്പിച്ചു. ചെന്നൈയിലെ മക്കൾ നീതി മയ്യം ഓഫീസിന് മുന്നിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios