തിരുവനന്തപുരം: സോളാർ കേസിൽ ബിജു രാധാകൃഷ്ണന് ആറും വർഷത്തെ തടവും പിഴയും ശിക്ഷ വിധിച്ചു. സോളാർ ഉപകരങ്ങളുടെ വിതരണ അവകാശം വാങ്ങിക്കുവാൻ മുൻ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് കാട്ടി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ്  തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി.
 
2012ലെ കേസിൽ ഒരു വർഷം മുൻപ് വിചാരണ പൂർത്തിയായിരുന്നു. കോടതിയിൽ ബിജു രാധകൃഷ്‌ണൻ കുറ്റം സ്വമേധയാ സമ്മതിക്കുകയായിരുന്നു.  എന്നാൽ കേസിൽ ഇതിനോടകം നാലു വർഷത്തിലധികം ജയിലിൽ കഴിഞ്ഞത് കാരണം ഈ കേസിൽ ബിജു രാധാകൃഷ്ണന് കോടതി ശിക്ഷാ ഇളവ് നൽകി.
 
സോളാർ വിതരണ കമ്പനിയിൽ നിക്ഷേപകരുടെ വിശ്വാസമാർജിക്കാൻ എറണാകുളത്തെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ വച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജ കത്ത് ഉണ്ടാക്കി 75 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത കേസ്.   ഈ സ്ഥപനത്തിന്റെ ഉടമ  ഫെനിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട്  കേസിൽ മാപ്പുസാക്ഷി ആക്കുകയായിരുന്നു.
 

Read Also: 'ആദ്ധ്യാത്മിക രാഷ്ട്രമായിരുന്നിടം പീഡനക്കളമായി', നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി...