ദില്ലി: ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസില്‍ പരാതിക്കാരി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഉമ്മൻചാണ്ടി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള കേസിന്‍റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. 

2018 ഒക്ടോബറിൽ നൽകിയ ഹർജിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരി ഹർജി നല്‍കിയത്. പരാതിക്കാരിയുടെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.