കൊച്ചി: സോളാർ ലൈംഗിക പീഡനക്കേസിൽ ക്രൈംബ്രാഞ്ചിന്‍റെ തെളിവെടുപ്പ്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ പി അനിൽകുമാറിനെതിരായ കേസിലാണ് കൊച്ചി മരടിലെ ഹോട്ടലിൽ കൊല്ലത്ത് നിന്നെത്തിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഈ ഹോട്ടലിൽവെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. പരാതിക്കാരിയുടെ സാന്നിധ്യത്തിലാണ് ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയത്. സോളാർ ലൈംഗിക പീഡ‍നക്കേസിൽ വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാർ ചില സുപ്രധാന നീക്കങ്ങൾ നടത്തുമെന്നാണ് സൂചന.