കോഴിക്കോട്: സോളാര്‍ കേസുകളിലെ തുടര്‍ നടപടികള്‍ വൈകുന്നതിനാല്‍ പദ്ധതിയില്‍ ലക്ഷങ്ങള്‍ മുടക്കിയ നിക്ഷേപകര്‍ വെട്ടിലായി. എഴുപതിനായിരം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ നഷ്ടമായ നൂറിലേറെ പേര്‍ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 'കത്തിത്തീര്‍ന്നോ സോളാര്‍' തുടരുന്നു.  

സോളാര്‍ പദ്ധതിയില്‍ നിക്ഷേപിച്ച കേസുകളില്‍ നിയമ നടപടികള്‍ എങ്ങുമെത്തിയില്ല. 70000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് ഒരോ നിക്ഷേപകര്‍ക്കും നഷ്ടമായത്. നിക്ഷേപകരെ സര്‍ക്കാരും കൈയൊഴിഞ്ഞെന്നാണ് ഉയരുന്ന പരാതി. രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് സോളാര്‍ വിവാദത്തില്‍ നടന്നത്. നിയമ നടപടികള്‍ എങ്ങുമെത്തിയില്ല. സരിതയുടെയും ബിജു രാധാകൃഷ്ണന്‍റെയും വാക്ക് വിശ്വസിച്ച് സോളാര്‍ പദ്ധതിയില്‍ 42 ലക്ഷം രൂപ നിക്ഷേപിച്ച കോഴിക്കോട് സ്വദേശി മജീദിന് പണം മാത്രമല്ല പോയത്. നാണക്കേട് മൂലം ഏറെക്കാലം പുറത്തിറങ്ങാനായില്ലെന്ന് പണം നഷ്ടമായ മജീദ് പറയുന്നു.