Asianet News MalayalamAsianet News Malayalam

സോളാർ ഗൂഢാലോചനയിൽ അന്വേഷണം വേണം, യുഡിഎഫിലും കോണ്‍ഗ്രസിലും ആശയക്കുഴപ്പമില്ല- വി.ഡി സതീശൻ


സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം സർക്കാരാണെന്നും കേന്ദ്രത്തെ കുറ്റം പറഞ്ഞ് സ്വന്തം തെറ്റ് സർക്കാർ മറയ്ക്കുകയാണെന്നും നിപ ചികിത്സ പ്രോട്ടോക്കോളിൽ ആശയക്കുഴപ്പമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

Solar conspiracy should be probed, no confusion between UDF and Congress - VD Satheesan
Author
First Published Sep 16, 2023, 12:34 PM IST

തിരുവനന്തപുരം: സോളാർ ലൈംഗിക ആരോപണത്തിൽ കത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ യുഡിഎഫിലോ കോണ്‍ഗ്രസിലാ ആശയക്കുഴപ്പമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന പൊലീസിന്‍റെ അന്വേഷണം വേണ്ടെന്നാണ് എം.എം ഹസൻ പറഞ്ഞത്. പിണറായിക്ക് എതിരെ ആരോപണമുള്ളതിനാൽ സിബിഐ അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭ മുഖം മിനുക്കി മിനുക്കി മുഖം കൂടുതൽ വികൃതമാക്കരുതെന്നും നിപ ചികിത്സ പ്രോട്ടോക്കോളില്‍ സംസ്ഥാന സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ടെന്നും സതീശന്‍ പറഞ്ഞു.

നിപ രോഗ ബാധ സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കണമെന്ന് പറയുന്നില്ല. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പരിശോധിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അതല്ല പ്രശ്നം.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ചികിത്സ പ്രോട്ടോക്കോള്‍ നിശ്ചയിക്കുന്നതിലും ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്. അതിലൊന്നും കോണ്‍ഗ്രസ് രാഷ്ട്രീയം കലര്‍ത്തുന്നില്ല. കുറെക്കൂടി സര്‍ക്കാര്‍ ശ്രദ്ധിച്ച് മറ്റു സ്ഥലങ്ങളിലേക്ക് നിപ വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ വ്യാപകമായ പരാതികള്‍ വരുന്നുണ്ട്. അവ പരിശോധിച്ച് കാലത്തിനനുസരിച്ചുള്ള പുതിയ പ്രോട്ടോക്കോള്‍ ഉണ്ടാക്കി അത് നടപ്പാക്കണം. ഈ രീതിയില്‍ അല്ല കുറെക്കൂടി നല്ലരീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍നിന്നു തന്നെ ആവശ്യമുയരുന്നുണ്ട്. അതില്‍ പ്രത്യേകിച്ച് ഈഗോ വേണ്ട. അതില്‍ രാഷ്ട്രീയം കലര്‍ത്തില്ല. സര്‍ക്കാര്‍ ചെയ്യുന്ന നടപടികളെ പിന്തുണക്കും. ഗൗരവപരമായി കാര്യങ്ങള്‍ കൂറെക്കൂടി നന്നായി ചെയ്യണം- വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം സർക്കാർതന്നെയാണ്. ഇപ്പോള്‍ പുറത്തുവന്ന സിഎജി റിപ്പോര്‍ട്ടിലൂടെ പ്രതിപക്ഷ ആരോപണം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. 2020ലും 2023ലും സംസ്ഥാനത്തെ ധനപ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ധവളപത്രമിറക്കിയിരുന്നു. അതിലെ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നികുതി പിരിവില്‍ സര്‍ക്കാര്‍ ഗണ്യമായി പരാജയപ്പെട്ടു. കുടിശിക പിരിച്ചെടുക്കുന്നതില്‍ പരിതാപകരമാണ് സ്ഥിതി. കേരളത്തില്‍ ധനപ്രതിസന്ധിയുണ്ടാകുന്നതിന് കാരണം സര്‍ക്കാര്‍ തന്നെയാണ്. വിലവര്‍ധനവുണ്ടായിട്ടും ആനുപാതികമായ നികുതി വര്‍ധനവില്ല. സര്‍ക്കാര്‍ തന്നത്താന്‍ വരുത്തിവെച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ എല്ലാത്തിനും കേന്ദ്രത്തെ കുറ്റം പറഞ്ഞ് സ്വന്തം തെറ്റ് സർക്കാർ മറയ്ക്കാന്‍ ശ്രമിക്കുന്നതാണ് കേരളത്തെ വലിയ ധനപ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിന് കാരണമായത്. പ്രതിപക്ഷത്തിന്‍റെ അഭിപ്രായം ശരിവെക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്. നടന്‍ അലന്‍സിയറിന്‍റെ വിവാദ പരാമര്‍ശത്തെയും സതീശന്‍ തള്ളിപറഞ്ഞു. 

Follow Us:
Download App:
  • android
  • ios