കൊച്ചി: സോളാർ ലൈംഗിക പീഡനക്കേസിൽ രഹസ്യ മൊഴി നൽകാൻ പരാതിക്കാരി കോടതിയിൽ ഹാജരായി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ആണ് എത്തിയത്. 164 ആം തെളിവ് നിയമപ്രകാരം മൊഴി നൽകാൻ കോടതി ആവശ്യപെട്ടിരുന്നു. മുൻ മന്ത്രി എ പി അനിൽകുമാർ തന്നെ കൊച്ചിയിലെ ഹോട്ടലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇവരുടെ പരാതി.

പരാതി അനുസരിച്ച് പരാതിക്കാരിയുമായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് മൊഴി നൽകാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം മൊഴി നൽകാൻ വിളിച്ചിരുന്നുവെങ്കിലും പണിമുടക്കായതിനാൽ എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് കോടതി ഇന്നത്തേക്ക് സമയം പുതുക്കി നിശ്ചയിച്ചത്.