പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; ഇന്ന് കോഴിക്കോട് പ്രാര്‍ത്ഥനാസമ്മേളനം, ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
വൈകിട്ട് 3.30ന് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം നടക്കുക. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയാ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട്: പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി സമസ്ത ഇന്ന് കോഴിക്കോട് പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിക്കും. വൈകിട്ട് 3.30ന് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം നടക്കുക. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയാ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി ഉമര്‍ഫൈസി മുക്കം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. സമസ്തയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ വെള്ളിയാഴ്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിംലീഗ് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നുവെങ്കിലും ശശിതരൂർ നടത്തിയ ഹമാസ് വിരുദ്ധ പരാമർശം വിവാദമായിരുന്നു. വിമർശനങ്ങൾ ഉയർന്നതോടെ കുഞ്ഞാലിക്കുട്ടിയും മറ്റ് ലീഗ് നേതാക്കളും രംഗത്തെത്തിയിരുന്നു. മുനീറും എംടി മുഹമ്മദ് ബഷീറും ശശി തരൂരിനെ വിമർശിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി തരൂരിനെ പിന്തുണക്കുകയായിരുന്നു.
പലസ്തീനിലെ ജനങ്ങളുടെ വിഷയത്തിൽ കോഴിക്കോട്ടെ റാലിയിൽ ശശി തരൂരിനെ പങ്കെടുപ്പിച്ചത് അന്താരാഷ്ട്ര ശ്രദ്ധ കിട്ടാനാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ റാലിക്ക് വലിയ ഉദ്ദേശ്യം ഉണ്ട്. അത് ലക്ഷ്യം കണ്ടെന്ന സംതൃപ്തിയുണ്ട്. റാലിയിലെ നേതാക്കളുടെ പ്രസംഗത്തിലെ വാക്കുകൾ ആരും വക്രീകരിക്കാൻ നോക്കണ്ട. അതിന് ശ്രമിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. അതാരാണെന്ന് ഞങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കളമശ്ശേരി സ്ഫോടനക്കേസ്: മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും
തന്റെ പ്രസംഗത്തെ കുറിച്ച് ശശി തരൂർ ഇന്നും പറഞ്ഞത് പലസ്തീന് ഒപ്പമെന്നാണ്. ഇതൊരു ഇഷ്യൂ ആക്കേണ്ട കാര്യമില്ല. മറ്റു വല്ല വിശദീകരണം വേണമെങ്കിൽ അദ്ദേഹം പറയും. ഒരു വരിയിൽ പിടിച്ച് പലസ്തീൻ വിഷയത്തെ ഇല്ലാതാക്കാൻ ശ്രമിക്കേണ്ട. എംകെ മുനീറും സമദാനിയുമടക്കം എല്ലാവരും പറഞ്ഞത് മുസ്ലിം ലീഗിന്റെ വിഷയത്തിലെ നിലപാടാണ്. അതിനെക്കുറിച്ച് ഇനി അധികം പറയാനില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8