കണ്ണൂർ: സി.ഒ.ടി നസീർ വധശ്രമക്കേസ് പാർട്ടിക്ക് മേൽ കെട്ടിവെക്കാൻ ചിലർ ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.  കേസിൽ പാർട്ടിക്ക് ബന്ധമില്ലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.  

എ.എൻ ഷംസീർ എം.എൽ.എയ്ക്ക് നേരെ ഉയ‍ർന്ന ആരോപണങ്ങൾ അന്വേഷിച്ച പാർട്ടി കമ്മിഷൻ റിപ്പോർട്ട് മാധ്യമങ്ങളുമായി പങ്കുവെക്കേണ്ട കാര്യമില്ലെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു. കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.

ഷംസീറിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച രണ്ടംഗ കമ്മിഷന്റെ കണ്ടെത്തലുകൾ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗങ്ങളും യോഗത്തിൽ റിപ്പോർട്ട് ചെയ്തതായാണ് സൂചന.