സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ പേരിൽ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ്. നെടുമങ്ങാട് സ്വദേശി ആന്റണിയെ കൊന്ന മകൻ വിനോദിനാണ് തിരുവനന്തപുരം കോടതി ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന് വേണ്ടി അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി. നെടുമങ്ങാട് സ്വദേശി ആന്‍റണിയെ കൊലപ്പെടുത്തിയ കേസിൽ മകൻ വിനോദിനെയാണ് കോടതി ശിക്ഷിച്ചത്. 50000 രൂപ പിഴയും വിധിച്ചു. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് നൽകാത്തതിന്റെ ദേഷ്യത്തിൽ പ്രതി ആന്റണിയുടെ തലയ്ക്കടിക്കുകയായിരുന്നു. 25 ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആന്‍റണി. പിന്നാലെയാണ് മരണം സംഭവിച്ചത്. 2022 ജൂലൈയിലാണ് കൊലപാതകം നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
