ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും ഷൈനെ പിടിക്കാൻ ആകാത്തതിനാൽ പൊലീസ് ആകാശത്തേക്ക് രണ്ട് തവണ വെടിയുതിര്‍ത്തു
കോഴിക്കോട്: ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ ഷാജിയുടെ പരിക്ക് ഗുരുതരമാണ്. അച്ഛനേയും അമ്മയേയും കുത്തിയ മകൻ ഷൈനിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൽപ്പിടുത്തത്തിനിടെ പരിക്കേറ്റ ഷൈനും ചികിൽസയിൽ ആണ്.
ഇന്നലെ രാത്രിയിലാണ് ലഹരിക്ക് അടിമയായ ഷൈൻ അച്ഛനേയും അമ്മയേയും കുത്തിയത്. ഷൈൻ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും ഷൈനെ പിടിക്കാൻ ആകാത്തതിനാൽ പൊലീസ് ആകാശത്തേക്ക് രണ്ടുതവണ വെടിയുതിര്‍ത്തു.
മരം വിറ്റതിനെ ചൊല്ലി തര്‍ക്കം, കൊല്ലത്ത് അമ്മയെ മകള്‍ ശ്വാസം മുട്ടിച്ച് കൊന്നു, പിടിയില്‍
