Asianet News MalayalamAsianet News Malayalam

തെക്കുപടിഞ്ഞാറൻ കാലവര്‍ഷം കേരളത്തിലേക്ക്

അന്തമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐ.എം.ഡി.) അറിയിച്ചു.

Southwest monsoon sets over Kerala in june
Author
Thiruvananthapuram, First Published May 20, 2019, 11:14 AM IST

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ജൂണ്‍ ആദ്യ ആഴ്ചയോടെ കേരളത്തിലെത്തും. അന്തമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷമെത്തിയതായും ജൂണ്‍ 6 മുതല്‍ കേരളത്തില്‍ മഴയെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐ.എം.ഡി.) അറിയിച്ചു.  ഈവര്‍ഷം വേനല്‍ മഴ ലഭിച്ചത് സാധാരണയിലും കുവായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്താകമാനം ഈ വര്‍ഷം ലഭിച്ച വേനല്‍ മഴയില്‍  22 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയതായും ഐ.എം.ഡി. അറിയിച്ചു. വേനല്‍ മഴ കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പും അപകടകരമായ നിലയില്‍ കുറഞ്ഞിട്ടുണ്ട്. അതിനാല്‍ ജലം കരുതലോടെ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

ഈ വര്‍ഷം മാർച്ച് ഒന്നുമുതൽ മേയ് 15 വരെ 75.9 മില്ലീമീറ്റർ മഴയാണ് പെയ്തത്.  96.8 മില്ലീമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കാറുള്ളത്. നിർണായകമായ വേനൽമഴ കുറഞ്ഞതോടെ ഇത് കാര്‍ഷിക മേഖലയെയും വലിയ രീതിയില്‍ ബാധിക്കാനിടയുണ്ട്. 

Follow Us:
Download App:
  • android
  • ios