മേല്‍നോട്ട ചുമതലയില്‍നിന്ന് മാത്രമാണ് മാറ്റിയതെന്നും അന്വേഷണ സംഘത്തില്‍ തുടരുമെന്നും റഫീഖ് നടപടിയോട് പ്രതികരിച്ചു.

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊല കേസില്‍ നിന്ന് തന്നെ മാറ്റിയത് ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണെന്ന് ക്രൈംബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖ്. മാറ്റം തന്‍റെ ആവശ്യ പ്രകാരമാണെന്നും എസ് പി പറഞ്ഞു. മേല്‍നോട്ട ചുമതലയില്‍നിന്ന് മാത്രമാണ് മാറ്റിയതെന്നും അന്വേഷണ സംഘത്തില്‍ തുടരുമെന്നും റഫീഖ് നടപടിയോട് പ്രതികരിച്ചു. അതേസമയം അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് എസ് പിയെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റുന്നത്. 

Read More: കാസര്‍കോട് ഇരട്ടക്കൊലക്കേസ‍ിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; നടപടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസം

കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം വ്യാപിക്കുന്നതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നാണ് ഉയരുന്ന ആരോപണം. എറണാകുളത്തേക്കാണ് എസ് പിയെ മാറ്റിയിരിക്കുന്നത്.കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടിപി രഞ്ജിത്തിനെ കോഴിക്കോട്ടേക്കും സ്ഥലം മാറ്റി. ക്രൈം ബ്രാഞ്ച് എസ് പി സാബു മാത്യുവാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ