തിരുവനന്തപുരം: ഇടങ്ങളുടെ വ്യത്യസ്ത സാധ്യതകളുമായി  കഴിഞ്ഞ നാല് ദിവസമായി കനകക്കുന്നില്‍ നടന്നുവന്ന  സ്‌പേസസ് ഫെസ്റ്റിവലിന് സമാപനം. നാല് ദിവസങ്ങളില്‍ നൂറിലേറെ സെഷനുകളിലായി മുന്നൂറിലേറെ പ്രഭാഷകര്‍ അണിനിരന്ന ഫെസ്റ്റില്‍ രാകേഷ് ശര്‍മ്മ, ജയാ ജെയ്റ്റിലി, ശശി തരൂര്‍, റസൂല്‍ പൂക്കുട്ടി, ടി എം കൃഷ്ണ, അടൂര്‍ ഗോപാലകൃഷ്ണന്‍, ഇറാ ത്രിവേദി, മനു എസ് പിള്ള, വികാസ് ദിലവരി, ഡോ. തോമസ് ഐസക്ക്, ബെന്യാമിന്‍, റിയാസ് കോമു, ബി വി ദോഷി, സാറാ ജോസഫ്, സത്യപ്രകാശ് വാരണാസി, നീലം മഞ്ജുനാഥ് തുടങ്ങി സാഹിത്യ സാമൂഹ്യ രാഷ്ട്രീയ ആര്‍ക്കിടെക്ട് രംഗത്തെ പ്രമുഖര്‍ സംസാരിച്ചു.

അവസാന ദിവസമായ ഇന്ന് ശശി തരൂര്‍, ഇറാ ത്രിവേദി, ടിപി ശ്രീനിവാസന്‍, ലോകനാഥ് ബെഹ്‌റ, ടിഎം കൃഷ്ണ, ആര്‍ക്കിടെക്ട് ശങ്കര്‍, ശിവശങ്കര്‍ ഐഎഎസ്, പ്രദീപ് കുമാര്‍ എംഎല്‍എ, മേതില്‍ ദേവിക, മാര്‍ഗി മധു തുടങ്ങി നിരവധി പ്രമുഖര്‍ സെഷനുകള്‍ നയിച്ചു. ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണം ടിഎം കൃഷ്ണ നിര്‍വഹിച്ചു. വൈകുന്നേരം ടിഎം കൃഷ്ണയുടെ സംഗീതസന്ധ്യയോടെയാണ് സ്‌പേസസ് ഫെസ്റ്റിന് സമാപനമായത്.