സഭ നടക്കുന്നതിനിടെ അംഗങ്ങൾ ചെയറിന് നേരെ പുറം തിരിഞ്ഞു നിൽക്കുന്നത് പതിവായിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. 

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ എംഎൽഎമാരെ വിമർശിച്ച് സ്പീക്കർ എംബി രാജേഷ്. അംഗങ്ങൾ നിയമസഭയിൽ കൂട്ടം കൂടി നിന്നു സംസാരിക്കുന്നത് പതിവാണെന്നും സഭാ നടപടികളിൽ എംഎൽഎമാർ വേണ്ട ശ്രദ്ധ കൊടുക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു. രാഷ്ട്രീയ വിവാദമുള്ള വിഷയങ്ങളിൽ മാത്രമാണ് എംഎൽഎമാർക്ക് താത്പര്യമെന്നും സ്പീക്കർ വിമർശിച്ചു. സഭ നടക്കുന്നതിനിടെ അംഗങ്ങൾ ചെയറിന് നേരെ പുറം തിരിഞ്ഞു നിൽക്കുന്നത് പതിവായിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. 

അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യും,ഉച്ചക്ക് 1 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ച

 തിരുവനന്തപുരം; അസാധാരണമായ സംഭവ വികാസങ്ങള്‍ക്കാണ് കേരള നിയമസഭ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഭരണപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ സംസ്ഥാന കമ്മററി ഓഫീസീനു നേരെയുണ്ടായ സ്ഫോടക വസ്തു ആക്രമണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരുന്നു. അത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. ഉച്ചക്ക് 1 മണി മുതല്‍ 2 മണിക്കൂറാണ് ചര്‍ച്ച. ഇരു പക്ഷത്തു നിന്നും മുന്‍കൂട്ടി നിശ്ചയിച്ച അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.

സര്‍ക്കാരിനെ വെട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം ഈ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്.എ കെ ജി സെന്‍ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ ശേഷം കോൺഗ്രസ് ഓഫീസുകൾ തകർത്തു എന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കും. സംഭവം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാത്തതില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. ആക്രമണത്തിനു പന്നില്‍ കോണ്‍ഗ്രസെന്ന ഇടതു മുന്നണികണ്‍വീനറുടെ പരമാര്‍ശം മുന്‍വിധിയോടെയെന്ന് സമര്‍ത്ഥിക്കും. അതേ സമയം രാഹുല്‍ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ് എഫ് ഐക്കാരല്ലെന്ന പോലീസ് റിപ്പോര്‍ട്ട് ഉയര്‍ത്തി സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കും