ഔദ്യോഗിക വസതിയിൽ ഒരാഴ്ച നിരീക്ഷണത്തിൽ കഴിയും. കഴിഞ്ഞ പത്തിനാണ് സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: കൊവിഡ് മുക്തനായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആശുപത്രി വിട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം. അടുത്ത ഒരാഴ്ച ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയും. കഴിഞ്ഞ പത്തിനാണ് സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred