ആയുധമില്ലാത്ത ഒരാളുടെ അടുത്ത് ആയുധവവുമായി പോരാടൻ വന്ന പോലെയാണ് പെരുമാറ്റം. ചെന്നിത്തലയ്ക്ക് സ്ഥലജല വിഭ്രാന്തിയെന്നും അദ്ദേഹം വിമർശിച്ചു
കോഴിക്കോട്: തനിക്കെതിരെ പൊന്നാനിയിൽ വന്ന് മത്സരിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. 'ആർജ്ജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പെന്നാനിയിൽ മത്സരിക്കണം,' എന്ന് സ്പീക്കർ പറഞ്ഞു. പൊന്നാനിയിൽ വന്ന് ചെന്നിത്തല തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രമേശ് ചെന്നിത്തല പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നത്. ആയുധമില്ലാത്ത ഒരാളുടെ അടുത്ത് ആയുധവവുമായി പോരാടൻ വന്ന പോലെയാണ് പെരുമാറ്റം. ചെന്നിത്തലയ്ക്ക് സ്ഥലജല വിഭ്രാന്തിയെന്നും അദ്ദേഹം വിമർശിച്ചു.
