നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനുള്ള അനുമതിയും സ്‌പീക്കർ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഉന്നയിച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാൻ നിയമ സഭയുടെ പ്രത്യേക സമ്മളനത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് നിലനിൽക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാൻ ആയിരുന്നു സന്ദർശനം. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനുള്ള അനുമതിയും സ്‌പീക്കർ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഉന്നയിച്ചു. എന്നാൽ അനുമതി ചോദിച്ച രീതിയിലുള്ള അതൃപ്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സ്പീക്കറെയും അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്‍റെ ആവശ്യകത വീണ്ടും ഗവര്‍ണറെ ബോധ്യപ്പെടുത്താനുള്ള നടപടികൾ സര്‍ക്കാര്‍ തുടരുകയാണ്. സഭ ചേരേണ്ട അടിയന്തിര സാഹചര്യം ഉണ്ടെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണറോട് വീണ്ടും വിശദീകരിച്ചു.