മദ്യപിച്ച് വാഹനമോടിച്ച സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയും സിനിമാതാരവുമായ ശിവദാസനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ മട്ടന്നൂർ പൊലീസാണ് കേസെടുത്തത്. പൊലീസുകാരൻ ഓടിച്ച വാഹനം കലുങ്കിലിടിച്ച് അപകടമുണ്ടാക്കിയിരുന്നു
കണ്ണൂർ: കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ആയ ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.



