മെഡിക്കല്‍ കോളജ് ആശുപത്രിയെ പറ്റിയുള്ള പരാതികളെ തുടര്‍ന്ന് അന്വേഷണം നടന്നു വരികയാണ്. ഇതുകൂടാതെയാണ് ഏകോപന പ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് ചുമതല നല്‍കിയത്
തിരുവനന്തപുരം : ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയെ കുറിച്ച് പരാതികളേറിയതോടെ ആശുപത്രിയുടെ പ്രത്യേക ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് നൽകാൻ തീരുമാനം. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആണ് നിർദേശം നൽകിയിട്ടുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയെ പറ്റിയുള്ള പരാതികളെ തുടര്‍ന്ന് അന്വേഷണം നടന്നു വരികയാണ്. ഇതുകൂടാതെയാണ് ഏകോപന പ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് ചുമതല നല്‍കിയത്.
പ്രസവത്തെ തുടർന്ന് നവജാത ശിശുവും പിന്നാലെ അമ്മയും മരിച്ചത് വലിയ പരാതികൾക്കിട നൽകിയിരുന്നു. മുതിർന്ന ഡോക്ടർമാരില്ലാതെയാണ് പ്രസവ ശസ്ത്രക്രിയ നടത്തിയതെന്ന ആരോപണവും ഉയർന്നിരുന്നു. തുടർന്ന് രോഗിയെ തുടക്കം മുതൽ നോക്കിയ സീനിയർ ഡോക്ടറോട് അവധിയിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാതശിശുവും അമ്മയും മരിച്ചു,ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ
