Asianet News MalayalamAsianet News Malayalam

മുട്ടിൽ മരംമുറി കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

നാളെ കേസ് സുൽത്താൻ ബത്തേരി കോടതി പരിഗണിക്കാനിരിക്കെയാണ് പ്രോസിക്യൂട്ടറെ നിയമിച്ചത്. 

special public prosecutor has been appointed in the Mutil tree felling case sts
Author
First Published Mar 12, 2024, 6:09 PM IST

കൽപറ്റ: മുട്ടിൽ മരംമുറിക്കേസിൽ സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. ജോസഫ് മാത്യുവാണ് പബ്ലിക് പ്രോസിക്യൂട്ടർ. മുട്ടിൽ മരംമുറി നിയമപരമല്ലെന്ന് നേരത്തെ നിലപാട് എടുത്തയാളാണ്. റവന്യു വനംവകുപ്പുകൾക്ക് മരംമുറി തടയണമെന്ന് നിയമോപദേശം നൽകിയതും ജോസഫ് മാത്യുവായിരുന്നു. ഡിസംബർ നാലിനാണ് പ്രത്യേക അന്വേഷണ സംഘം തലവൻ വി.വി.ബെന്നി കേസിൽ  കുറ്റപത്രം നൽകിയത്. അന്വേഷണ സംഘത്തിൻ്റെ കൂടി നിർദേശം പരിഗണിച്ചാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ വച്ചത്. നാളെ കേസ് സുൽത്താൻ ബത്തേരി കോടതി പരിഗണിക്കാനിരിക്കെയാണ് പ്രോസിക്യൂട്ടറെ നിയമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios