സഞ്ചയ ആപ്ലിക്കേഷനിൽ ഗുരുതര പിഴവ് കണ്ടെത്തിയ സാഹചര്യത്തിൽ, ഓരോ കെട്ടിടവും സംഘം നേരിട്ട് കണ്ട് പരിശോധിച്ചാവും റിപ്പോർട്ട് നൽകുക.

കോഴിക്കോട് : കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രമവിരുദ്ധമായി നമ്പർ നേടിയെന്ന് കണ്ടെത്തിയ മുഴുവൻ കെട്ടിടങ്ങളുടെ വിവരങ്ങളും പരിശോധിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് നൽകാനാണ് മേയറുടെ നിർദ്ദേശം. സഞ്ജയ് ആപ്ലിക്കേഷനിൽ ഗുരുതര പിഴവ് കണ്ടെത്തിയ സാഹചര്യത്തിൽ, ഓരോ കെട്ടിടവും സംഘം നേരിട്ട് കണ്ട് പരിശോധിച്ചാവും റിപ്പോർട്ട് നൽകുക. സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ ഏഴംഗ ഉദ്യോഗസ്ഥ സംഘത്തെയാണ് കോർപ്പറേഷൻ നിയോഗിച്ചത്. 

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കഴി‍ഞ്ഞ ആറുമാസത്തിനിടെ 300 ഓളം കെട്ടിടങ്ങളാണ് ചട്ടവിരുദ്ധമായി ക്രമപ്പെടുത്തിയത്. നിർമാണാനുമതി നൽകുന്ന സോഫ്റ്റ് വെയർ പാസ് വേഡ് ചോർത്തിയാണ് ഇത്രയും കെട്ടിടങ്ങൾക്ക് അനുമതി നൽകിയത്. മൂന്ന് ഘട്ടങ്ങളില്‍ പരിശോധന നടത്തി മാത്രമേ കെട്ടിട നമ്പര്‍ നല്‍കാന്‍ കഴിയൂവെന്നിരിക്കെ നടന്ന ക്രമക്കേടിന് പിന്നില്‍ വിലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചന.

കോഴിക്കോട് കോര്‍പ്പറേഷന് കെട്ടിട നമ്പര്‍ ക്രമക്കേട്; അന്വേഷണം വിജിലന്‍സിന് കൈമാറിയേക്കും

നഗരസഭ പൊളിക്കാൻ നിർദ്ദേശം നൽകിയ കെട്ടിടത്തിന് നമ്പരിട്ട് നികുതി സ്വീകരിച്ച സംഭവത്തിന് തൊട്ടുപുറകേയാണ് കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുന്നത്. ആറുമാസത്തിനിടെ ചെറുവണ്ണൂർ സോണൽ ഓഫീസിൽ 260, കോർപ്പറേഷൻ ഓഫീസിൽ 30, ബേപ്പൂർ സോണൽ ഓഫീസിൽ നാല് എന്നിങ്ങനെ അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിച്ചിട്ടുണ്ട്. സഞ്ജയ് സോഫ്റ്റ് വെയറിന്‍റെ പാസ് വേഡ് ചോർത്തിയാണ് ക്രമക്കേട് നടന്നതെന്ന് കോർപ്പറേഷൻ കണ്ടെത്തിയിട്ടുണ്ട്. ഇതിന് വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. മൂന്ന് ഘട്ടങ്ങളിലുളള പരിശോധനയിലൂടെ മാത്രമേ സോഫ്റ്റ് വെയറിലൂടെ ഒരു കെട്ടിടത്തിന്‍റെ നികുതി സ്വീകരിക്കാനാവൂവെന്നാണ് ചട്ടം. പ്രസ്തുത കെട്ടിടത്തിന് ക്രമക്കേടുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥൻ നേരിട്ട് സാക്ഷ്യപ്പെടുത്തുകയും വേണം. ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ ക്രമക്കേട് നടന്നിട്ടുണ്ട്. അതായത് ഒരുദ്യോഗസ്ഥന്റെ മാത്രം യൂസർ നെയിമോ പാസ് വേഡോ ചോർത്തുക വഴി ക്രമക്കേട് കാണിക്കാനാവില്ലെന്ന് ചുരുക്കം. 

കോഴിക്കോട് കോർപറേഷനിൽ 300 ലേറെ കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തി; പിന്നിൽ വൻസംഘമെന്ന് സംശയം