Asianet News MalayalamAsianet News Malayalam

സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു; മാവേലി, മലബാര്‍, മംഗളൂരു എന്നിവ റദ്ദാക്കി

മംഗലാപുരത്ത് നിന്നും കണ്ണൂർ വരെ പോകുന്ന പാസഞ്ചർ 4:30-ന് പുറപ്പെടും. മംഗലാപുരം മുതല്‍ കോഴിക്കോട് വരെ ഓടുന്ന സ്പെഷ്യൽ ട്രെയിൻ 6:15 നും പുറപ്പെടും.

Special trains announced for passengers
Author
Thiruvananthapuram, First Published Aug 10, 2019, 5:15 PM IST

തിരുവനന്തപുരം: മഴക്കെടുതി മൂലം ബുദ്ധിമുട്ടിലായ യാത്രക്കാരെ സഹായിക്കാനായി പ്രത്യേക തീവണ്ടി സര്‍വ്വീസുകളുമായി ദക്ഷിണറെയില്‍വേ. മാവേലി, മലബാര്‍, മംഗളൂരു എക്സ്പ്രസുകള്‍ അടക്കം പത്ത് വണ്ടികള്‍ കൂടി ക്യാന്‍സല്‍ ചെയ്തതിന് പിന്നാലെയാണ് താല്‍കാലിക സംവിധാനമെന്ന നിലയില്‍ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടികള്‍ ഓടിക്കുന്നത്. 

തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യൽ പാസഞ്ചർ ട്രെയിൻ ഓടുന്നുണ്ട്.  ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നിന്നും ഒരു സ്പെഷ്യല്‍ എക്സപ്രസ് തൃശ്ശൂര്‍ വരെ ഓടും. ഇന്ന് 12.45 ന്  മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേക്കും ഒരു  സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. മംഗലാപുരത്ത് നിന്നും കണ്ണൂർ വരെ പോകുന്ന പാസഞ്ചർ 4:30-ന് പുറപ്പെടും. മംഗലാപുരം മുതല്‍ കോഴിക്കോട് വരെ ഓടുന്ന സ്പെഷ്യൽ ട്രെയിൻ 6:15 നും പുറപ്പെടും.

1. 02640 - എറണാകുളം- ചെന്നൈ എഗ്മോര്‍ ശനിയാഴ്ച 5 മണിക്ക് എറണാകുളത്ത് നിന്നും പുറപ്പെടും. തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍,കായംകുളം, കൊല്ലം, വര്‍ക്കല, തിരുവനന്തപുരം, നാഗര്‍കോവില്‍, തിരുനല്‍വേലി, ദിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, വില്ലുപുരം, താംബരം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാവും

2. 02623 - ചെന്നൈ സെന്‍ട്രല്‍ - കൊല്ലം തീവണ്ടി ശനിയാഴ്ച രാത്രി എട്ട് മണിക്ക് ചെന്നൈയില്‍ നിന്നും പുറപ്പെടും.  ചെന്നൈ എഗ്മോര്‍, താംബരം, വില്ലുപുരം, തിരുച്ചിറൈപ്പള്ളി, ദിണ്ടിഗല്‍, മധുരൈ, തിരുനല്‍വേലി, നാഗര്‍ക്കോവില്‍ ടൗണ്‍, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. 

3. 06526 കെഎസ്ആര്‍ ബെംഗളൂരു- കൊല്ലം രാത്രി ശനിയാഴ്ച എട്ട് മണിക്ക് ബെംഗളൂരുവില്‍ നിന്നെടുക്കും. ജോലാര്‍പ്പേട്ട്, സേലം, നാമക്കല്‍,കാരൂര്‍,ദിണ്ടിഗല്‍, മധുരൈ, തിരുനല്‍വേലി, നാഗര്‍ക്കോവില്‍ ടൗണ്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. 

 കൊച്ചുവേളി- ബെംഗളൂരു എക്സ്പ്രസ് മുന്‍നിശ്ചയിച്ച പോലെ 4.45-ന് തന്നെ കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുമെന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് 5.15-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടും. മറ്റു ജില്ലകള്‍ തൊടാതെ നാഗര്‍ക്കോവില്‍-തിരുനല്‍വേലി വഴിയാണ് തീവണ്ടി ചെന്നൈയിലെത്തുക. 
 

Follow Us:
Download App:
  • android
  • ios