Asianet News MalayalamAsianet News Malayalam

ആശങ്കയ്ക്ക് അറുതി; കൊച്ചിയില്‍ അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനം ഒടുവില്‍‌ കരിപ്പൂരിലെത്തി

മൂന്ന് തവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേയിൽ ഇറക്കാൻ സാധിച്ചത്. ആദ്യം കോഴിക്കോട്ട് തന്നെ വിമാനം ഇറക്കാൻ പൈലറ്റ് ശ്രമം നടത്തിയെങ്കിലും ടേബിൾ ടോപ്പ് വിമാനത്താവളമായ കോഴിക്കോട്ട് ഇറക്കുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് വിമാനം കൊച്ചിയിലേക്ക് തിരിച്ച് വിട്ടത്.

SpiceJet flight from Jeddah which made emergency landing in kochi finally reaches karippur
Author
First Published Dec 3, 2022, 12:19 AM IST

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ സ്‌പൈസ് ജെറ്റ്  വിമാനം ഒടുവില്‍ കരിപ്പൂരില്‍ ഇറങ്ങി. വിമാനത്തില്‍ നിന്നുള്ള യാത്രക്കാര്‍ പുറത്തിറങ്ങി. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത്. പൈലറ്റ് വിവരം നൽകിയതിന് പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

സ്പൈസ് ജെറ്റ് എസ്.ജി 036 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.ബോയിംഗ് 738 വിമാനത്തിൽ 183 യാത്രക്കാര്‍ അടക്കം ആകെ 197 പേരാണ് ഉണ്ടായിരുന്നത്. മൂന്ന് തവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേയിൽ ഇറക്കാൻ സാധിച്ചത്. ആദ്യം കോഴിക്കോട്ട് തന്നെ വിമാനം ഇറക്കാൻ പൈലറ്റ് ശ്രമം നടത്തിയെങ്കിലും ടേബിൾ ടോപ്പ് വിമാനത്താവളമായ കോഴിക്കോട്ട് ഇറക്കുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് വിമാനം കൊച്ചിയിലേക്ക് തിരിച്ച് വിട്ടത്.

വിമാനത്താവളത്തിൽ എമര്‍ജൻസി അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഈ സമയത്ത് ഇവിടെ ഇറങ്ങേണ്ട വിമാനങ്ങൾ പലതും വഴി തിരിച്ചു വിടേണ്ടി വന്നിരുന്നു. കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വന്ന വിമാനമടക്കം കൊച്ചിയിലേക്ക് വഴി തിരിച്ചു വിട്ടിരിന്നു. എമര്‍ജൻസി ലാൻഡിംഗ് കഴിഞ്ഞതോടെ വിമാനത്താവളത്തിലെ ഹൈ അലര്‍ട്ട് പിൻവലിച്ചു.  ജിദ്ദയിൽ നിന്നും കോഴിക്കോട് പുറപ്പെട്ടതായിരുന്നു സ്പൈസ് ജെറ്റ് വിമാനം. 

Follow Us:
Download App:
  • android
  • ios