തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം നൽകാൻ തീരുമാനം . അടുത്ത ബുധനാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. തലേ ദിവസം മുൻകൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാകുക എന്നാണ് അറിയിപ്പ്. 

രാവിലെ 8 -30 മുതൽ 11.15 വരെയും  വൈകിട്ട് 4 30 മുതൽ 6.15 വരെയുമാണ് പ്രവേശനം അനുവദിക്കുക. പത്ത് മിനിറ്റ് കൊണ്ട് 35 പേര്‍ക്ക് ക്ഷേത്ര ദര്‍ശനം കഴിഞ്ഞിറങ്ങാവുന്ന വിധത്തിലാണ് ക്രമീകരണം.