Asianet News MalayalamAsianet News Malayalam

രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് ശ്രീധരന്‍പിള്ള

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചിരുന്നു. 
 

SREEDHARAN PILLAI REVEALS CONGRESS LEADERS BJP ENTRY
Author
Thiruvananthapuram, First Published Mar 15, 2019, 3:23 PM IST

തിരുവനന്തപുരം: കെപിസിസി നിർവ്വാഹക അംഗങ്ങൾ ഉൾപ്പടെയുള്ള രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്താൻ സന്നദ്ധരാണെന്ന് അറിയിച്ചതായി ബിജെപി അധ്യക്ഷന്‍ ശ്രീധരൻ പിള്ള. തത്കാലം പേരുകൾ പുറത്ത് വിടുന്നില്ലെന്നും ഇവരുമായി ചർച്ചകൾ തുടരുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചിരുന്നു. 

ഇതിനിടെ ശശി തരൂരിന്‍റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് ശശികുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. പി എസ് ശ്രീധരൻ പിള്ളയിൽ നിന്ന് ഇവര്‍ ഇന്ന് അംഗത്വം സ്വീകരിച്ചു. 

Follow Us:
Download App:
  • android
  • ios