കൃഷ്ണ സങ്കൽപങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും  സമൂഹത്തിൻ്റെയാകെ ഹൃദയത്തോട് ചേർത്തുവെക്കാൻ ഈ ദിനത്തിന് കഴിയട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ ആശംസ.


തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കൃഷ്ണ സങ്കൽപ്പത്തിന്റെ നന്മയും നീതി ബോധവും പുലരട്ടെ എന്നാശംസിച്ചാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. മഹാമാരി കാലത്തെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

മുഖ്യമന്ത്രിയുടെ പോസ്റ്റ്

ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിൻ്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ സങ്കൽപങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിൻ്റെയാകെ ഹൃദയത്തോട് ചേർത്തുവെക്കാൻ ഈ ദിനത്തിന് കഴിയട്ടെ. ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona