തിരുവനന്തപുരം: കേരള തീരത്തോട് ചേർന്ന് കടലിൽ കാണപ്പെട്ട ശ്രീലങ്കൻ ബോട്ടിനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളാണെന്നാണ് സംശയം. മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

ബോട്ടും ഇതിലുണ്ടായിരുന്നവരെയും കോസ്റ്റ് ഗാർഡ് കൊച്ചി തീരത്തേക്ക് കൊണ്ടുവരികയാണ്. കോസ്റ്റ് ഗാർഡിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം ബോട്ടും ഇതിലുണ്ടായിരുന്നവരെയും പൊലീസിന് കൈമാറും.