കോൺഗ്രസ് നേതാക്കളുടെ അപക്വമായ പ്രസ്താവനകൾക്കെതിരെ മുന്നറിയിപ്പുമായി മുസ്ലീം ലീഗ്. ഇത്തരം പ്രസ്താവനകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.  

മലപ്പുറം: മുന്നണി ബന്ധം ശക്തിപ്പെടുത്തേണ്ട നിർണായക ഘട്ടത്തിൽ, കോൺഗ്രസ് നേതാക്കൾക്കെതിരെ മുന്നറിയിപ്പുമായി മുസ്ലീം ലീഗ്. നേതാക്കൾ അപക്വമായ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്നും, ഇത്തരം പ്രസ്താവനകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന് ആലോചിക്കണമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു.

ഇത് തൻ്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും മുസ്ലീം ലീഗിന്റെ ഔദ്യോഗിക നിലപാടാണ് വ്യക്തമാക്കുന്നതെന്നും പിഎംഎ സലാം അറിയിച്ചു. മുന്നണിയും പാർട്ടിയും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ വോട്ടുകൾ യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും പി.എം.എ. സലാം പ്രതീക്ഷ പ്രകടിപ്പിച്ചു.