Asianet News MalayalamAsianet News Malayalam

Srilanka: അന്താരാഷ്ട്ര വായ്പയുടെ തിരിച്ചടവ് മുടങ്ങി; നാണംകെട്ട് ശ്രീലങ്ക

ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിനും വിവിധ രാജ്യങ്ങൾക്കും കരാർ പ്രകാരം ഈ സാമ്പത്തിക വർഷം ആദ്യം അടയ്ക്കേണ്ട എട്ടു കോടി ഡോളറാണ് മുടങ്ങിയത്. 

Srilanka Failed to repay International Loans
Author
Colombo, First Published May 19, 2022, 9:25 PM IST

കൊളംബോ: അന്താരാഷ്ട്ര വായ്പാ തിരിച്ചടവിൻ്റെ ഗഡുക്കൾ മുടങ്ങിയതോടെ കിട്ടാക്കട രാജ്യമെന്ന നാണക്കേടിൽ ശ്രീലങ്ക (Financial Crisis in Srilanka). ചരിത്രത്തിൽ ഇതാദ്യമായാണ് ലങ്കയ്ക്ക് ആഗോള വായ്പകൾ സമയത്ത് തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്നത്. 

ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിനും വിവിധ രാജ്യങ്ങൾക്കും കരാർ പ്രകാരം ഈ സാമ്പത്തിക വർഷം ആദ്യം അടയ്ക്കേണ്ട എട്ടു കോടി ഡോളറാണ് മുടങ്ങിയത്. കടുത്ത പ്രതിസന്ധിക്കിടയിലും ഇതുവരെ ലങ്ക വായ്പാ തിരിച്ചടവ് മുടക്കിയിരുന്നില്ല. വായ്പാ തിരിച്ചടവുകൾ പൂർണ്ണമായി നിലച്ചത്, പുതിയ വായ്പകൾ കിട്ടാനുള്ള ശ്രമങ്ങൾക്കും തിരിച്ചടിയാണ്. കിട്ടാക്കട രാജ്യമായതോടെ അന്താരാഷ്ട്ര ഏജൻസികൾ ലങ്കയെ വായ്പാ സുരക്ഷ ഇല്ലാത്ത രാജ്യമായി ആകും ഇനി പരിഗണിക്കുക. 

അതിനിടെ  ശ്രീലങ്കയിൽ വീണ്ടും സംഘർഷം.സർവകലാശാലാ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ IUSF നടത്തിയ മാർച്ചിന് നേരെയാണ് പൊലീസ് ജലപീരങ്കിയും ടിയർഗ്യാസും പ്രയോഗിച്ചത്.കൊളംബോയിലെ വിവിധ തെരുവുകളിൽ പ്രവേശിക്കുന്നതിന് കോടതി വിദ്യാർത്ഥി കൂട്ടായ്മക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.വിലക്ക് ലംഘിച്ച് പ്രതിഷേധവുമായെത്തിയ മാർച്ചിന് നേരെയാണ് പൊലീസ് നടപടിയുണ്ടായത്. ക സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെതിരെ പ്രതിഷേധം തുടരുകയാണ് ഐയുഎസ്എഫ്. 

Follow Us:
Download App:
  • android
  • ios