സൗദി അറേബ്യ അടക്കമുളള ഇസ്ളാമിക രാജ്യങ്ങളേക്കാള്‍ മതസ്വാതന്ത്ര്യമുളള രാജ്യമാണ് ഇന്ത്യയെന്ന് സമസ്ത എപി വിഭാഗം സെക്രട്ടറി പൊന്‍മള അബ്ദുള്‍ ഖാദര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയരുന്നു.ഇതില്‍ വിശദീകരണവുമായി എസ് എസ് എഫ് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു

കോഴിക്കോട്:സൗദി അറേബ്യ അടക്കമുളള ഇസ്ളാമിക രാജ്യങ്ങളേക്കാള്‍ മതസ്വാതന്ത്ര്യമുളള രാജ്യമാണ് ഇന്ത്യയെന്ന് സമസ്ത എപി വിഭാഗം സെക്രട്ടറി പൊന്‍മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാരുടെ പ്രസ്താവനയിൽ വിശദീകരണവുമായി എസ്എസ്എഫ്. രാജ്യത്തെയും ഭരണകൂടത്തെയും രണ്ടായി കാണണമെന്നും ഭരണകൂടത്തോടുളള വിമർശനം തുടരുമെന്നും എസ് എസ് എഫ് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. സർക്കാരിന്‍റെ നയങ്ങളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ല .ഭരണകൂടത്തോട് വിമർശനങ്ങൾ ഉയർത്തി രാഷ്ട്രമൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളും .സംഘപരിവാറിന്‍റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ വെറുപ്പ് കൊണ്ട് നേരിടാനാവില്ല .രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സർക്കാർ അനുകൂല നിലപാടെന്ന് വ്യാഖ്യാനിക്കരുത്.സംസ്ഥാന ക്യാമ്പസ് സെക്രട്ടറി ഡോ. അബൂബക്കര്‍ കാടാമ്പുഴയാണ് പ്രമേയം അവതരിപ്പിച്ചത്. കോഴിക്കോട്ട് നടക്കുന്ന എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു അബ്ദുൾ ഖാദർ മുസ്ല്യാരുടെ പ്രസ്താവന .

'മതസ്വാതന്ത്ര്യമുള്ള നാട്; ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള രാജ്യമില്ല': സമസ്‌ത എപി വിഭാഗം

ഇന്ത്യ മതസ്വാതന്ത്ര്യമുള്ള നാടാണെന്ന് സമസ്‌ത എ പി വിഭാഗം. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റു രാജ്യങ്ങളില്ല. ഗൾഫിൽ പോലും ഈ സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നും സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാർ പറഞ്ഞു. കോഴിക്കോട്ട് എസ് എസ് എഫ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മതസ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ്. സൗദി ഉൾപ്പടെയുള്ള ഇസ്‌ലാമിക രാജ്യങ്ങളിൽപോലും ഇവിടുത്തെ സ്വാതന്ത്ര്യമില്ല. താഴെത്തട്ടുവരെ മതപ്രവർത്തന സ്വാതന്ത്യം മറ്റൊരു രാജ്യത്തുമില്ലെന്നും പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാർ ചൂണ്ടിക്കാട്ടി. 

ഇന്ത്യ മത സ്വാതന്ത്ര്യമുള്ള നാടാണെന്ന് സമസ്ത എപി വിഭാഗം നേതാവ്

വഖഫ് വിഷയം: പൊതുവേദിയില്‍ ഭിന്നാഭിപ്രായവുമായി സമസ്‍ത നേതാക്കള്‍