എസ്എസ്എൽസി പരീക്ഷാഫലം മുൻ നിശ്ചയിച്ചപ്രകാരം വെള്ളിയാഴ്ച നടക്കാൻ സാധ്യത
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മുൻ നിശ്ചയിച്ചപ്രകാരം വെള്ളിയാഴ്ച നടക്കാൻ സാധ്യത. ഇന്ന് ചേരുന്ന പരീക്ഷാബോർഡ് ഫലം അന്തിമമായി വിലയിരുത്തും. ആര് ഫലം പ്രഖ്യാപിക്കുമെന്നതിലും തീരുമാനം വരും. ഫലം പ്രഖ്യാപിക്കുന്നതിനായി പുതിയ വിദ്യാഭ്യാസമന്ത്രിക്കായി കാത്തിരിക്കേണ്ട എന്ന നിർദ്ദേശം കെപിസിസി അധ്യക്ഷൻ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായെങ്കിലും പുതിയ സർക്കാർ അധികാരമേല്‍ക്കാത്തതിനാൽ വലിയ പ്രതിസന്ധിയാണ് നിലവിൽ. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്നാല്‍ പിന്നാലെ ഔദ്യോഗിക നടപടികളും പൂർത്തിയാകും. അതിന് ഒരു ദിവസം കൂടി വേണം. ശേഷം മെയ് 15 നു തന്നെ ഫലപ്രഖ്യാപനം നടക്കും എന്നാണ് കരുതുന്നത്.



