കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിയെ വാഴക്കൈയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ ഏരൂരിലാണ് സംഭവം. ഏരൂർ  വിഷ്ണുഭവനിൽ ജിഷ്ണു  ബാബുവിനെയാണ് വാഴക്കൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഏരൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ  പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. വീടിനടുത്തുള്ള വയലിലെ വാഴക്കൈയിലാണ് കുട്ടി തൂങ്ങിമരിച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

പാലക്കാട് ജില്ലയിലെ ഇരട്ടയാലിൽ പത്തു വയസുകാരനെയും ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരട്ടയാൽ സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകനാണ് മരിച്ചത്. മരുതറോഡ് എൻഎസ്എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.