സംഭവത്തെ തുടര്‍ന്ന് വധുവിന്‍റെ രണ്ടു സഹോദരങ്ങൾ ഉൾപ്പടെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.  

തൃശൂര്‍: വിവാഹ സത്കാരത്തിനിടെ വിവാഹ വീട്ടില്‍ കത്തിക്കുത്ത്. തൃശൂർ ഇരിങ്ങാലക്കുടയിലാണ് വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത് ഉണ്ടായത്. വധുവിന്റെ ബന്ധു ദേഹത്ത് തട്ടി എന്നാരോപിച്ചു വരന്‍റെ അയൽവാസികൾ നടത്തിയ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് വധുവിന്‍റെ രണ്ടു സഹോദരങ്ങൾ ഉൾപ്പടെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.