Asianet News MalayalamAsianet News Malayalam

പരിശീലനം തീരുംമുമ്പേ താരമായവര്‍ പൊലീസ് സേനയുടെ ഭാഗമാകുന്നു

പഞ്ചാബ് ഹോം ഗാ‍ർഡ് ഡോഗ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് 9 മാസം മുമ്പ് 15 നായ്ക്കെളെ കേരള പൊലീസ് വാങ്ങുന്നത്. 15ഉം ബെൽജിയം മാലിനോയിസ് ഇനത്തിൽപ്പെട്ടവയാണ് ഇവ

star dogs to be part of police force on 17th
Author
Kerala Police Academy Thrissur, First Published Feb 13, 2021, 11:30 AM IST

തൃശൂര്‍: പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി 15 നായകള്‍ പൊലീസ് സേനയുടെ ഭാഗമാകുന്നു. പരിശീലനം പൂർത്തിയാക്കുന്നതിന് മുന്നേ പൊലീസിൻറെ അഭിമാനമായി മാറിയവരാണ് 17ന് ഔദ്യോഗികമായ സേനയുടെ ഭാഗമായി മാറുന്നത്. പെട്ടിമുടിയിൽ പ്രകൃതി ദുരന്തത്തിൽ മണ്ണിടയിൽ അകപ്പെട്ട മൃതദേഹങ്ങള്‍ കണ്ടെത്തിയ മായ. നാലു മൃതദേഹങ്ങളാണ് പരിശീലനം പൂർത്തിയാകുന്നതിന് മുന്നേ മായ മണ്ണിനടിയിൽ നിന്നും മണത്തെടുത്തത്.

മായയും കൂട്ടുകാരും ഇന്ന് കേരള പൊലീസിൻറെ അഭിമാനമാണ്. പഞ്ചാബ് ഹോം ഗാ‍ർഡ് ഡോഗ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് 9 മാസം മുമ്പ് 15 നായ്ക്കെളെ കേരള പൊലീസ് വാങ്ങുന്നത്. 15ഉം ബെൽജിയം മാലിനോയിസ് ഇനത്തിൽപ്പെട്ടവയാണ് ഇവ. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനും, ലഹരി, സ്ഫോടന വസ്തുക്കളും കണ്ടെത്തുന്നതിന് വിദഗ്ദ പരിശീലനം ഇവർ നേടി. മോഷ്ടാക്കളെയും അക്രമികളെയും ഞൊടിയിൽ കീഴ്പ്പെടുത്താനും ഇവർക്ക് കഴിയും.

അതുപോലെ അനുസരണ ശീലമുള്ളവരുമാണ് ഇവർ. പൊലീസ് അക്കാദമിയിലായിരുന്നു 9 മാസം നീണ്ട പരിശീലനം. ഇതിനിടെയാണ് പെട്ടിമുടിയിൽ മണ്ണിടിൽ അകടപ്പെട്ടവരെ കണ്ടെത്താൻ നായകളെ കൊണ്ടുപോയത്. 17ന് പുതുതായി പുതിയ സേനാംഗങ്ങളുടെ പാസിംഗ ഔട്ട്. ഇതിനുശേഷം ഓരോ ജില്ലകിലേക്കും ഇവരെ നിയോഗിക്കും.

Follow Us:
Download App:
  • android
  • ios