കൊവിഡ് കാല വരുമാന നഷ്ടം നികത്താനാണ് വില കൂട്ടിയത് എന്നാണ് വിശദീകരണം. ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റമില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത മദ്യത്തിന്‍റെ വില കൂട്ടി. പ്രമുഖ ബ്രാൻഡുകൾക്ക് 1000 രൂപയോളം വില കൂടും. കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണിതെന്നാണ് വിലയിരുത്തല്‍. ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റമില്ല.

വെയര്‍ ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയത്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളം വില വര്‍ദ്ധനയുണ്ട്. എന്നാല്‍, ബവ്കോയുടെ പ്രതിമാസ വില്‍പ്പനയുടെ 0.2 ശതമാനം മാത്രമാണ് വിദേശ നിര്‍മിത മദ്യ വില്‍പ്പനയെന്ന് ബവ്കോ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona