തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നെന്ന് വിശദീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്കരൻ. നല്ല രീതിയിൽ വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. പോളിംഗ് 75 ശതമാനത്തിന് മുകളിലാണ്. ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം തെളിയിക്കുന്നതാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. കൊവിഡ് കാലത്ത് നടന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ 41000 ലധികം തപാൽ വോട്ടുകളാണ് നൽകിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് വോട്ടില്ലാത്ത സാഹചര്യം  അപേക്ഷ നൽകിയിട്ടും ഉൾപ്പെടുത്താത്തതാണെങ്കിൽ ഗൗരവമായി എടുക്കും. 3 തവണ വോട്ട് ചേർക്കാൻ അവസരം നൽകിയിരുന്നു എന്നും  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.