മനുഷ്യാവകാശ പ്രവർത്തകനും കൊച്ചി നഗരസഭാ അംഗവുമായ തമ്പി സുബ്രഹ്മണ്യൻ നൽകിയ ഹർജിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി. 

തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളെ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കുന്നതിനായി എയർ ആംബുലൻസ് വാങ്ങുന്നതിന്‍റെ സാധ്യതകൾ സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എയർ ആംബുലൻസ്വാങ്ങുന്നത് സംബന്ധിച്ചുള്ള കൂടിയാലോചനകൾ നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. മനുഷ്യാവകാശ പ്രവർത്തകനും കൊച്ചി നഗരസഭാ അംഗവുമായ തമ്പി സുബ്രഹ്മണ്യൻ നൽകിയ ഹർജിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.