സംസ്ഥാനം കടക്കെണിയിൽ അല്ലെന്നും എന്നിട്ടും ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നുവെന്ന് പ്രതിപക്ഷം നിരന്തരം പ്രചാരണം നടത്തുകയാണെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ എല്ലാ പേയ്മെന്‍റുകളും കൊടുത്തു കഴിഞ്ഞു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ എല്ലാ പേയ്മെന്‍റുകളും കൊടുത്തു കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം 78.12 ശതമാനം കൊടുത്തുവെന്നും ബാലഗോപാൽ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിൽ അല്ലെന്നും എന്നിട്ടും ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നുവെന്ന് പ്രതിപക്ഷം നിരന്തരം പ്രചാരണം നടത്തുകയാണെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ എല്ലാ പേയ്മെന്‍റുകളും കൊടുത്തു കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം 78.12 ശതമാനം കൊടുത്തുവെന്നും ബാലഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി കിട്ടിയാൽ അവസാന ഗഡു നൽകാം. 31978 കോടിയാണ് പദ്ധതി ചെലവ്. മുൻ വർഷങ്ങളെക്കാൾ ഈ സാമ്പത്തിക വര്‍ഷം പദ്ധതി ചെലവ് കൂടി. 

Add Asianetnews as a Preferred SourcegooglePreferred

1,90,000 കോടിയായി വാർഷിക ചെലവ് കടന്നു. 1.73 ലക്ഷം കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ വാർഷിക ചെലവ്. സംസ്ഥാനത്തിന്‍റെ വരുമാനവും വര്‍ധിച്ചു. 68028 കോടിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ കാലത്തെ വാർഷിക ചെലവ്. ഇനി കുടിശ്ശികയുള്ളത് ഡിഎ മാത്രമാണ്. 4606 കോടി ക്യാഷ് ബാലൻസാണുള്ളത്. ഹിമാചൽ പ്രദേശിൽ പൂർണമായും ശമ്പളം കൊടുക്കുന്നില്ല. 30 ശതമാനം കട്ട് ചെയ്താണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നൽകുന്നത്.തെലങ്കാനയിൽ പെൻഷൻ പറ്റുന്നവരുടെ ആനുകൂല്യം നൽകുന്നില്ല. അഞ്ചു ഗ്യാരണ്ടി കോൺഗ്രസ് നടപ്പാക്കിയ സംസ്ഥാനങ്ങളുടെ അവസ്ഥയാണിതെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.