Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം, എറണാകുളം ജങ്ഷന്‍, കൗണ്ടറുകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തിക്കുക...
 

state railway reservation counter open today
Author
Kochi, First Published Aug 4, 2020, 9:40 AM IST

കൊച്ചി: കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ പ്രധാന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. തിരുവനന്തപുരം, എറണാകുളം ജങ്ഷന്‍, കൗണ്ടറുകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തിക്കുക. മറ്റിടങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കും.
 
അതേസമയം കൊവിഡ് 19 വ്യാപനവും ലോക്ക് ഡൌണും തുടര്‍ന്നുള്ള ട്രെയിന്‍ റദ്ദാക്കലുകളും കാരണം യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തില്‍ 2020 - 2021 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് 35,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍പുറത്തുവന്നിരുന്നു. 

മഹാമാരിയെത്തുടര്‍ന്ന് ട്രെയിന്‍ യാത്രകള്‍ കുറഞ്ഞതാണ് നഷ്ടത്തിന് പ്രധാന കാരണം. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ 230 പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ട്രെയിനുകളില്‍ നാലിലൊന്ന് മാത്രമേ 100% യാത്രാ നിരക്ക് ഉള്ളൂ. എന്നാല്‍ നിലവിലെ ഈ നഷ്ടം ചരക്കു ഗതാഗതത്തില്‍ നിന്നുള്ള വരുമാനം കൊണ്ടു നികത്താന്‍ ശ്രമിക്കുകയാണു റെയില്‍വേ. ചരക്കു നീക്കം കഴിഞ്ഞ വര്‍ഷത്തേതിനു ഏകദേശം തുല്യമായി നടക്കുന്നുണ്ട്.

കൊവിഡ് 19 കേസുകളുടെ ദ്രുതഗതിയിലുള്ള വര്‍ധനയും രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൌണും കൂടുതല്‍ ട്രെയിനുകളുടെ സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വേയെ നിര്‍ബന്ധിതരാക്കി. പാസഞ്ചര്‍ വിഭാഗം നിലവില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. 230 ട്രെയിനുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ഈ ട്രെയിനുകളിലും പൂര്‍ണ്ണമായും യാത്രക്കാര്‍ ഉള്‍ക്കൊള്ളുന്നില്ല. 75% പേര്‍ മാത്രമാണ് യാത്ര ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios