Asianet News MalayalamAsianet News Malayalam

സംസ്ഥാന ടെലിവിഷൻ അവാർ‍ഡ്; ബാബു രാമചന്ദ്രൻ മികച്ച അവതാരകൻ, സി അനൂപ് മികച്ച കമൻ്റേറ്റർ

വല്ലാത്തൊരു കഥയുടെ അവതരണത്തിനാണ് ബാബു രാമചന്ദ്രന് പുരസ്കാരം, പാട്ടുകൾക്ക് കൂടൊരുക്കിയ ആൾ എന്ന പരിപാടിക്കാണ് സി അനൂപിന് അവാർഡ്.

state television award Asianet news bags two awards babu ramachandran and c anoop scores
Author
Trivandrum, First Published Sep 1, 2021, 12:03 PM IST

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർ‍ഡുകൾ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ ബാബു രാമചന്ദ്രനാണ് മികച്ച അവതാരകനുള്ള അവാർ‍ഡ്( വാർത്തേതര പരിപാടി ), വല്ലാത്തൊരു കഥയുടെ അവതരണത്തിനാണ് പുരസ്കാരം. ഏഷ്യാനെറ്റ് ന്യൂസിലെ സി അനൂപ് ആണ് മികച്ച കമൻ്റേറ്റർ. പാട്ടുകൾക്ക് കൂടൊരുക്കിയ ആൾ എന്ന പരിപാടിക്കാണ് പുരസ്കാരം. 

വല്ലാത്തൊരു കഥയുടെ എപ്പിസോഡുകൾ ഇവിടെ കാണാം.

പാട്ടുകൾക്ക് കൂടൊരുക്കിയ ഒരാൾ

 

സൗമ്യം, ശ്രീത്വം, ഭാവദ്വയം എന്ന ദൂരദർശൻ പരിപാടിയുടെ അവതാരക രാജശ്രീ വാര്യർക്കും മികച്ച അവതരണത്തിനുള്ള പുരസ്കാരമുണ്ട്. നന്ദകുമാർ തോട്ടത്തലിന്റെ ദി സീ ഓഫ് എക്റ്റസിക്കാണ് മികച്ച ഡോക്യൂമെന്ററിക്കുള്ള അവാർഡ്. മികച്ച ടെലി ഫിലിമിനുള്ള അവാർഡ് കള്ളൻ മറുതയ്ക്കാണ്, അർജുനൻ കെ യുടേതാണ് കഥ. 

മികച്ച ടെലി സീരിയലിന് ഇത്തവണ അവാർ‍‍ഡ് നൽകുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കഥാ സീരിയിൽ വിഭാഗത്തിലും, കുട്ടികളുടെ സീരിയലിനും ഇത്തവണ അവാർഡില്ല. എൻട്രികൾക്ക് നിലവാര തകർച്ചയുണ്ടെന്നാണ് ജൂറിയുടെ വിലയിരുത്തൽ. ടെലിവിഷൻ പരമ്പരകളിൽ കുട്ടികളെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ജൂറിയുടെ നിരീക്ഷണം. മികച്ച സീരിയലുകൾ വേണമെന്നാണ് സർക്കാർ നിലപാടെന്ന് പറഞ്ഞ മന്ത്രി ചാനൽ മേധാവിമാരുമായി ചർച്ച നടത്തുമെന്നും അറിയിച്ചു. 

അവാർഡ് തുക വർദ്ധിപ്പിക്കുമെന്നും മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞാൽ തീയറ്ററുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios